
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്കു നേര പോലീസ് ലാത്തിവീശി. വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഏതാനും വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.
ഫീസ് വര്‍ധന പിന്‍വലിക്കണം, വൈസ് ചാന്‍സലര്‍ രാജിവെയ്ക്കണം എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരാണ് മാനവ വിഭവശേഷി മന്ത്രാലയവുമായി ചര്‍ച്ച നടത്തിയത്.






