ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാളുടെ നന്മ മാറ്റിമറിച്ചത് സ്വിഗ്ഗി ഡെലിബറി ബോയിയുടെ ജീവിതമാണ്. മുംബൈ സ്വദേശിയായ ഡെലിബറി ബോയി വിശാല്‍ സാംജിസ്കറുടെ ജീവിതമാണ് വര്ണപൂരിതമായത്, നിറങ്ങള്‍ നിറഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച നിഖില്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വിശാല്‍ വരച്ച ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. പിന്നാലെ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും നിറയുകയായിരുന്നു.
'ഇത് വിശാല്‍. ഇന്ന് എന്റെ സ്വിഗ്ഗി ഓര്‍ഡര്‍ എത്തിച്ചത് വിശാലാണ്. ചിത്രകാരനായ ഇദ്ദേഹം ഒരു ജോലി തേടുകയാണ്. വിശാലിന്റെ ചിത്രം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.' എന്ന കുറിപ്പോടെയായിരുന്നു നിഖിലിന്റെ ട്വീറ്റ്. തുടര്‍ന്ന് ട്വീറ്റ് സോഷ്യല്‍മീഡിയ സംഭവം ഏറ്റെടുക്കുകയായിരുന്നു.
നിരവധി ജോലി വാഗ്ദാനങ്ങളും വിശാലിനെ തേടിവന്നിട്ടുണ്ട്. മററു മാധ്യമങ്ങളും വിശാലിനെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കിയതോടെ അദേഹം സാമൂഹ്യമാധ്യമങങളില് താരമായി. നിഖില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്കാനെത്തിയപ്പോള് തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിയുകയും ചിത്രങ്ങള്‍ കാണുകയും ചെയ്തിരുന്നുവെന്നും, എന്നാല്‍ ട്വീറ്റ് ചെയ്ത കാര്യം അറിയില്ലായിരുന്നുവെന്നും വിശാല്‍ പറയുന്നു.

Comments