
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരുമ്പോള്‍ ഇന്ന് പ്രധാനമന്ത്രിയെ കൊല്‍ക്കത്തയില്‍ തടയാന്‍ ഇടതു പാര്‍ട്ടികള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മോഡി എത്തുമ്പോള്‍ വിമാനത്താവളം മുതല്‍ വഴി തടയാന്‍ 17 ഇടതു പാര്‍ട്ടികളുടെ സംയുക്ത വിഭാഗവും നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന വിവിധ ഗ്രൂപ്പുകളുമാണ് രംഗത്തുള്ളത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഇന്ന് വൈകിട്ട് കൊല്‍ക്കത്തയിലെത്തും. ശനി ഞായര്‍ ദിവസങ്ങളിലായി നാല് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. മോഡി എത്തുമ്പോൾ വിമാനത്താവളം വളയാനാണ് ആഹ്വാനം. നേരത്തെ പ്രതിഷേധം കണക്കിലെടുത്ത് അസം സന്ദര്‍ശനം പ്രധാനമന്ത്രി ഒഴിവാക്കിയിരുന്നു. കൊല്‍ക്കത്തയില്‍ പ്രതിഷേധം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബേലൂര്‍ മഠ സന്ദര്‍നം ഉള്‍പ്പെടെ ശനി ഞായര്‍ ദിവസങ്ങളിലായി നാല് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
വൈകിട്ടാണ് പ്രധാനമന്ത്രി എത്തുന്നത്. അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളന സ്ഥലങ്ങളിലേക്ക് പ്രധാനമന്ത്രി റോഡ് മാര്‍ഗ്ഗമുള്ള യാത്ര ഒഴിവാക്കിയേക്കുമെന്നും ഹെലികോപ്റ്ററില്‍ പേയേക്കുമെന്നും വിവരമുണ്ട്. ഇതിനായി വ്യോമസേന ഹെലികോപ്റ്റര്‍ തയ്യാറാക്കി നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രിയെ കൊല്‍ക്കത്ത തൊടാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
ഇതിനിടെ പൗരത്വ നിയമ ഭേദഗതിയെ നേരത്തെ പശ്ചിമബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസും വിമര്‍ശിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജി വച്ചിരുന്നു. നിയമ ഭേദഗതി മുസ്ലീംങ്ങള്‍ക്ക് എതിരൊണെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി അക്രം ഖാന് രാജി വെച്ചിരുന്നു.






