
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബോട്ടായി രസിപ്പിച്ച സൂരജ് തേലക്കാടിനെ അഭിനന്ദിച്ച് ഗിന്നസ് പക്രു.
"ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല..... ശരീരം മാത്രം..... കുഞ്ഞപ്പന് എന്ന റോബര്‍ട്ടിന് വേണ്ടി നീ എടുത്ത പ്രയത്നം.... പ്രിയ സൂരജിന് അഭിനന്ദനങ്ങള്‍". പക്രു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
സുരാജ് വെഞ്ഞാറുംമൂട്, സൗബിന്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രതീഷ് ബാലകൃഷ്ണപൊതുവാര് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്. 2019 ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ചിത്രത്തില്‍ കുഞ്ഞപ്പന് എന്ന റോബോട്ടാണ് ഏറ്റവും കൂടുതല്‍ അതിശയിപ്പിച്ചത്.
ചിത്രം കണ്ടതിന് ശേഷം എല്ലാ പ്രേക്ഷകരുടെയും മനസ്സില്‍ ഉണ്ടായിരുന്ന ചോദ്യമാണ് ആരാണ് ഈ റോബോട്ട് എന്നത്. മനുഷ്യനാണോ അതോ യന്ത്രമാണോ എന്നതായിരുന്നു എല്ലാ ആളുകളുടേയും സംശയം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കുഞ്ഞപ്പനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. മിനിസ്ക്രീനിലെ കോമഡി ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചതനായ നടനാണ് സൂരജ്.






