
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. തെന്നിന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന കല്യാണമാണ് നയന്‍താരയുടേതും സംവിധായകന് വിഘ്നേശ് ശിവന്റെതും. വിജയ് സേതുപതിയും നയന്‍താരയും ഒന്നിച്ച 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് വിഘ്നേഷ് ശിവന്റെയും നയന്‍താരയുടെയും പ്രണയം ആരംഭിച്ചത്. നയന്‍താരയും വിഘ്നേശ് ശിവനുമായുള്ള പ്രണയം സോഷ്യല്‍ മീഡിയ വളരെ ആഘോഷമായിട്ടാണ് കൊണ്ടാടുന്നത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.
ഇപ്പോള്‍ വിഘ്നേശ് ശിവന് ഷെയര്‍ ചെയ്ത പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മണ്ഡലകാലം ആരംഭിച്ചതോടെ വ്രതമെടുത്ത് ശബരിമല അയ്യപ്പനെ കാണാനുള്ള ഒരുക്കത്തിലാണ് വിഘ്നേശ്. മാലയിട്ട് കുറിയൊക്കെ തൊട്ടുകൊണ്ടുള്ള ചിത്രമാണ് വിഘ്നേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ശബരിമല ദര്‍ശനം നടത്താനുള്ള തയാറെടുപ്പിലാണ് വിഘ്നേശ് എന്നാണ് ഇതിലൂടെ മനസിലാക്കുന്നത്. ചിത്രത്തോടൊപ്പം സ്വാമിയേ ശരണമയ്യപ്പ എന്നും വിഘ്നേശ് കുറിച്ചിട്ടുണ്ട്. മകര വിളക്ക് ദിനത്തില്‍ മലകയറാനാണ് വിഘ്നേഷിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.






