
നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയുടെ മഞ്ജു വാര്യരും ചേര്‍ന്ന് പുറത്തിറക്കി. ചിത്രത്തില്‍ വളരെ വ്യത്യസ്ഥമായൊരു കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.
വിനായകന്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്, കൃഷ്ണ പ്രസാദ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിര്‍മ്മാണെ ബെന്‍സി നാസറുമാണ് നിര്‍വ്വഹിക്കുന്നത്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രാഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്.
'ഇഷ്ടം' എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമയിലേക്ക് എത്തിയത്. നന്ദനം ആണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. ചത്രത്തില്‍ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു.
2010ല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് എത്തി. വിവാഹ ശേഷം ചില കന്നഡ ചിത്രത്തിലും മലയാളത്തില്‍ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലും നവ്യ അഭിനയിച്ചു.






