
കാര്്ത്തിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ കൈതിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിയാണ് ഇതില്‍ വില്ലനായി എത്തുന്നത്. ചിത്രത്തില്‍ മാളവിക മോഹനന്, ആന്‍ഡ്രിയ, ശാന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വിജെ രമ്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്നു ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സത്യന് സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവടങ്ങളാണ് ഷൂട്ടിങ് ലെക്കേഷന്‍.
വിദ്യാഭ്യാസ രംഗത്ത് അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നും ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.






