
ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കേന്ദ്ര നിയമ ഭേദഗതിയിലെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. രണ്ടു ഹര്‍ജികളാണ് ഇന്ന് സമര്‍പ്പിച്ചത്. കേരത്തെ പൗരത്വ നിയമ ഭേദഗതി 'ഭരണഘടനാ വിരുദ്ധമാണെന്ന്' പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
രാജ്യവ്യാപകമായ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ വിശദീകരണം തേടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഉത്തര്‍പ്രദേശില്‍ 40,000 ഓളം മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കം നിയമത്തിന്റെ സാധുതയില്‍ തീരുമാനം വരും വരെ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ഹര്‍ജികള്‍ കോടതി ഈ മാസം 22ലേക്ക് മാറ്റി.
എന്‍.പി.ആറിന്റെ അടിസ്ഥാനത്തിലാണോ എന്‍.ആര്.സി തയ്യാറാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രസ്താവനയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.






