
ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്പരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. പരമ്പരയിലെ ഇഷ്ടമേറിയ കഥാപാത്രമാണ് ജൂഹി റുസ്തഗി എന്ന ലച്ചു. ഉപ്പും മുളകും കുടുംബത്തിലെ രണ്ടാമത്തെ മകളായ ലച്ചുവിന്റെ കല്യാണം വളരെ ആഘോഷപൂര്‍വ്വമാണ് കൊണ്ടാടിയത്.
ആര്‍ഭാടപൂര്‍വ്വമായ വിവാഹ ശേഷം ഹണിമൂണിനായി ദമ്പതികള്‍ ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണെന്നാണ് പരമ്പരയില്‍ ഇപ്പോള്‍ ലച്ചുവിനെ കുറിച്ച് പറയുന്നത്. യാത്രകളും കാര്യങ്ങളുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രേക്ഷകര്‍ പല രംഗങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയാണ്. എന്നാല്‍ കുറച്ചു ദിവസങ്ങളായി ലച്ചുവിനെ പരമ്പരയില്‍ കാണുന്നില്ല. ഇതോടെ ലച്ചുവിനെ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയോയെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.
അതേസമയം, ലച്ചുവായി എത്തുന്ന ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയ പോലെയാണെന്നും താരത്തിനെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പരമ്പരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസ്യതിയുമുളള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്.






