
നടിയും ഇന്ഫ്ളുവന്സറുമായ അഹാനകൃഷ്ണ മലയാളികള്ക്ക് സുപരിചിതയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റ ജന്മദിനം. അഹാനയ്ക്ക് പിറന്നാള് ആശംസിച്ച് സഹോദരി ദിയകൃഷ്ണ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വിവാഹശേഷമുളള അഹാനയുടെ ആദ്യ ജന്മദിനമാണിത്.
'ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകള് അമ്മു.. ഭാര്യയായ ശേഷമുള്ള നിന്റെ ആദ്യത്തെ ജന്മദിനമാണിത്. എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം. ഈ ഫോട്ടോയ്ക്ക് പിന്നില് ഞാന് ചേര്ത്ത പാട്ട് നിനക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു'.-എന്നാണ് അഹാനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിയ കുറിച്ചത്. ചിത്രത്തിനൊപ്പം 'ചുവടുവച്ചു പാടാം ശുഭരാത്രി...'- എന്ന ഗാനമാണ് ദിയ പശ്ചാത്തല സംഗീതമായി ചേര്ത്തത്.
ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാനയും രംഗത്തെത്തി. ' അതേതായാലും നന്നായി' എന്നായിരുന്നു ചിരിച്ചുകൊണ്ട് അഹാന നല്കിയ മറുപടി. അഹാനയുടെ ഭര്ത്താവ് നിമിഷ് രവിയും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് നിമിഷ് പങ്കുവെച്ചത്.







Comments