
നടൻ, ക്രിക്കറ്റർ, ഫിറ്റ്നസ് ട്രെയിനർ എന്നീ നിലകളിലെല്ലാം തിളങ്ങി നില്ക്കുന്ന താരമാണ് വിവേക് ഗോപൻ. പരസ്പരം സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെയാണ് വിവേക് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായത്. ഇതിനിടെ രാഷ്ട്രീയത്തിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായും വിവേക് മത്സരിച്ചിരുന്നു. സോഷ്യല് മീഡിയയിലും നിറസാന്നിധ്യമാണ് താരം.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും പിന്തുണയും ഭാര്യ സുമിയാണെന്ന് പറയുകയാണ് വിവേക് ഗോപന്. തന്റെ കരുത്തും സമാധാനവും ഏറ്റവും വലിയ പിന്തുണയും മുന്നോട്ട് പോകാനുള്ള ധൈര്യവും ഭാര്യയാണെന്നും ജീവിതം എന്ത് കൊണ്ടുവന്നാലും, ഭാര്യ കൂടെയുള്ളപ്പോൾ എനിക്ക് എന്തിനെയും കീഴടക്കാൻ കഴിയുമെന്ന് തോന്നാറുണ്ടെന്നുമാണ് വിവേക് കുറിക്കുന്നത്.
‘‘ഞാൻ പിന്തുടരുന്ന ഓരോ സ്വപ്നത്തിനും നേരിടുന്ന ഓരോ പോരാട്ടത്തിനും പിന്നിൽ, മടിയേതുമില്ലാതെ എനിക്കൊപ്പം നിൽക്കുന്ന ഒരാളുണ്ട്- എന്റെ ഭാര്യ. അവൾ എന്റെ ജീവിതപങ്കാളി മാത്രമല്ല; അവൾ എന്റെ കരുത്തും സമാധാനവും ഏറ്റവും വലിയ പിന്തുണയും മുന്നോട്ട് പോകാനുള്ള ധൈര്യം എനിക്ക് നൽകുന്ന കാരണവുമാണ്. ജീവിതം എന്ത് കൊണ്ടുവന്നാലും, അവൾ കൂടെയുള്ളപ്പോൾ എനിക്ക് എന്തിനെയും കീഴടക്കാൻ കഴിയുമെന്ന് തോന്നാറുണ്ട്. ജീവിതത്തിലെ ചില അനുഗ്രഹങ്ങൾക്ക് വിലമതിക്കാനാവാത്ത മൂല്യമുണ്ട്, അവളാണ് എനിക്കുള്ള അത്തരമൊരു അനുഗ്രഹം....’’ എന്നാണ് ഭാര്യ സുമിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് വിവേക് ഗോപന് കുറിച്ചിരിക്കുന്നത്.







Comments