
മലയാള കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജൂഹി റുസ്തഗി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഡോക്ടര്‍ രോവിന്‍ ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് അഭ്യൂഹങ്ങള്‍. ഒരു സിനിമയുടെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇരവരും ഒന്നിച്ചെത്തിയിരുന്നു. ഇതോടെയാണ് ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയം ആരാധകര്‍ പ്രകടിപ്പിച്ചത്.
ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്. മറ്റുള്ളവര്‍ക്ക് രോവിനെ ജൂഹി പരിചയപ്പെടുത്തുന്നുണ്ട്. ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായതും രോവിനും ജൂഹിയും തന്നെ. അഭിനയത്തിലും മോഡലിങ്ങിലും താല്പര്യമുള്ള രോവിന്‍ ഒരു സംഗീത ആല്‍ബത്തില്‍ ജൂഹിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉപ്പും മുളകും എന്ന സീരിയലില്‍ ജൂഹി അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രം അടുത്തിടെ വിവാഹിതയായിരുന്നു. ഇത് ജൂഹിയുടെ യഥാര്‍ഥ വിവാഹമാണെന്ന തരത്തില്‍ പ്രചാരമുണ്ടായി. ഇതിനെതിരെ ജൂഹി ഫെയ്സ്ബുക്ക് ലൈവില്‍ വരികയും വ്യാജപ്രചാരണമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. തന്റെ വിവാഹം എല്ലാവരെയും അറിയിക്കുമെന്നും താരം പറഞ്ഞു.






