
കൊച്ചി : സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ അപാകതകള്‍ ഉണ്ടെന്ന് ഹരിത ട്രിബ്യൂണല്‍. പൊടിശല്യം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സമിതി ചെയര്മാന് ജസ്റ്റിസ് എ.വി രാമകൃഷ്ണിപിള്ള പറഞ്ഞു.
ഫ്ളാറ്റുകള്‍ പൊളിച്ചപ്പോള്‍ ഉണ്ടായ എഴുപതിനായിരം ടണ്ണില്‍ ഏറെ വരുന്ന കോണ്‍ക്രീറ്റും കമ്പികളും വേര്‍തിരിക്കുന്ന ജോലികള്‍ മാത്രമാണ് മരടില്‍ ഇപ്പോള്‍ നടക്കുന്നത്. ഇത് വിലയിരുത്താനാണ് ഹരിത ട്രിബ്യൂണലും മലിനീകരണ നിയന്ത്രണ ബോര്‍ഡും അടക്കമുള്ള സംഘം മരടില്‍ എത്തിയത്.
അവശിഷ്ടങ്ങള്‍ നീക്കുന്നത് ചട്ടപ്രകാരമാണെന്ന് ഉറപ്പാക്കാന്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ഈ മാസം 24 ന് നടക്കുന്ന യോഗത്തിന് ശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.






