ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 19 പേരാണ്. യുപി പോലീസ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ക്രൂരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. അതിന് പിന്നാലെ യുപി പോലീസ് മോഷ്ടാക്കളെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം പ്രതിഷേധക്കാര്‍.
രാത്രിയില്‍ പ്രതിഷേധത്തിനെത്തിയവരുടെ പുതപ്പുകള്‍ പോലീസ് അടിച്ചുമാറ്റിയെന്നാണ് ആരോപണം. ലഖ്‌നൗവിലെ ക്ലോക്ക് ടവറിന് മുന്നിലെ സമരപന്തലില്‍ ഉണ്ടായിരുന്ന പ്രതിഷേധക്കാരെ ആട്ടിയോടിക്കുന്നതിനൊപ്പം അവര്‍ ഉപയോഗിച്ചിരുന്ന പുതപ്പുകളടക്കം യുപി പോലീസ് കൊണ്ടുപോയെന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പുതപ്പുകള്‍ എടുത്ത പോലീസിനെ നോക്കി ഒരു സ്ത്രീ ആക്രോശിക്കുന്നുണ്ട്. യുപി പോലീസ് കള്ളന്മാരാണെന്ന് സ്ത്രീകള്‍ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. രാത്രി പ്രതിഷേധങ്ങള്‍ക്കായി തങ്ങുന്നവര്‍ ഉപയോഗിക്കുന്ന ഷീറ്റുകള്‍ പോലീസ് എടുത്ത്‌കൊണ്ട് പോകുന്നുണ്ട്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
അതേസമയം ആരോപണങ്ങളെ എതിര്‍ത്ത് പോലീസും രംഗത്തെത്തി. നുണകള്‍ പ്രചരിപ്പിക്കരുതെന്നും തങ്ങള്‍ മോശമായൊന്നും ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു. കൂടാതെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്നോട്ടുമില്ല. രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി യോഗി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.

Comments