
മാണ്ഡി : കനത്ത മഞ്ഞുവീഴ്ചമൂലം ജമ്മുകശ്മീരില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയാതെ വന്നതോടെ സൈനികന്റെ വിവാഹം മുടങ്ങി. ഹിമാചല്‍പ്രദേശിലെ മാണ്ഡി ജില്ലയില്‍ നിന്നുള്ള സൈനികനായ സുനില്‍ കുമാറിന്റെ വിവാഹമാണ് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മുടങ്ങിയത്.
ജനുവരി 16 നായിരുന്നു സുനിലിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കശ്മീരിലെ കനത്ത മഞ്ഞുവീഴ്ച മൂലം ഗതാഗത സംവിധാനം തകരാറിലായതോടെ സുനില്‍ കുമാറിന് സ്വന്തം വിവാഹത്തിനായി പോലും നാട്ടിലെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വിവാഹം മാറ്റിവെച്ചു.
സൈനീകനായ തന്റെ സഹോദരന് മോശം കാലാവസ്ഥയെ തുടര്‍ന്ന് നാട്ടിലെത്താന്‍ കഴിഞ്ഞില്ലെന്നും ഇതോടെ വിവാഹ ചടങ്ങുകളെല്ലാം മാറ്റിവെക്കുകയാണെന്നും സുനില്‍കുമാറിന്റെ സഹോദരന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.






