
പേരന്പ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് അഞ്ജലി അമീര്‍. ട്രാന്‍സ് വുമണായ അഞ്ജലി പുതിയൊരു വിശേഷവുമായാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അഞ്ജലിയുടെ ഫേസ്ബുക്ക് കുറിപ്പാണ് വാര്‍ത്തയാകുന്നത്.
വിവാഹ ദിനത്തിലേതെന്ന പോലെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് ജ്വല്ലറിയില്‍ നില്ക്കുന്ന ചിത്രമാണ് വൈറലാവുന്നത്. വിവാഹമാണോ എന്ന ചോദ്യവുമായാണ് ആരാധകര്‍ എത്തുന്നത്. ചില പ്രത്യേക സംഭവങ്ങള്‍ വരുന്നുവെന്ന കുറിപ്പോടെയായിരുന്നു അഞ്ജലി ചിത്രം പങ്കുവച്ചത്.
ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിവാഹ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തുന്നത്. അതേസമയം പെട്ടന്ന് സസ്പെന്‍സ് പൊളിക്കൂ എന്ന് പറയുന്നവരുമുണ്ട്.






