
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനം സുഗമമായതോടെ ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പല ദിവസങ്ങളിലും ലക്ഷത്തിന് മേല്‍ ആളുകള്‍ മല ചവിട്ടിയതായാണ് കണക്കുകള്‍.
ജനുവരി 14 വരെയുള്ള കണക്കുകള്‍ പ്രകാരം മണ്ഡല മകരവിളക്ക് ഉത്സവ കാലത്തെ നടവരവ് 234 കോടി രൂപയാണ്. അന്തിമ കണക്കില്‍ നടവരവ് തുക ഇതിലും ഉയരും. കഴിഞ്ഞ സീസണില്‍ ഇത് 167 കോടിയായിരുന്നു. എന്നാല്‍, വിവാദങ്ങള്‍ ഇല്ലാതിരുന്ന 2017 -18 വര്‍ഷത്തില്‍ വരുമാനം 260 കോടിയായിരുന്നു.തിരക്ക് നിയന്ത്രണങ്ങളില്‍ വന്ന പാളിച്ചകളും തീര്‍ത്ഥാടകരോടുള്ള പോലീസ് സമീപനത്തിലെ ചില പരാതികളും ഒഴിച്ചാല്‍ മറ്റ് വിവാദങ്ങള്‍ ഒന്നും തന്നെ സന്നിധാനത്ത് ഇത്തവണ ഉണ്ടായില്ല.
ജനുവരി 14 വരെയുള്ള കണക്കെടുത്താല്‍ കണക്ക് പ്രകാരം മണ്ഡല മകരവിളക്ക് ഉത്സവകാലത്തെ നടവരവ് 234 കോടി രൂപയാണ്. അന്തിമ കണക്കില്‍ നടവരവ് ഇതിലും ഉയരും.






