പ്രണയം പങ്കിട്ട് ഭാമയും അരുണും; വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ പങ്കുവച്ച് താരം
പ്രണയം പങ്കിട്ട് ഭാമയും അരുണും; വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ പങ്കുവച്ച് താരം
Authored by Web Desk | Last updated: 21 Jan 2020, 7:38 PM | 1 min read
നടി ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഭാമതന്നെയാണ് ചിത്രങ്ങളുള്‍പ്പെടെ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവം ഒപ്പം ഉണ്ടാകണമെന്നും താരം കുറിച്ചു.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്കെത്തുന്നത്. രേഖിത എന്ന പേര് മാറ്റി ലോഹിതദാസ് ആണ് ഭാമ എന്ന പേര് നല്‍കിയത്.
അന്‍പതോളം സിനിമകളില്‍ അഭിനയിച്ച ഭാമ കഴിഞ്ഞ ഒരുവര്‍ഷമായി ഇടവേളയെടുത്തിരിക്കുകയായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് വളര്‍ന്നത് കന്നഡയിലാണ് ചെന്നിത്തല സ്വദേശികളായ ജഗദീശന്റേയും ജയശ്രീയുടെയും മകനാണ്. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയാണിവര്‍. കോട്ടയത്തായിരിക്കും വിവാഹം.