
മുംബൈ :പരിക്കേറ്റ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധാവന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിേലക്കാണ് സഞ്ജുവിനെ തിരികെ വിളിച്ചത്. ബംാദേശിനെതിരെയും വെസ്റ്റ്് ഇന്‍ഡീസ് ശ്രീലങ്കക്കെതിരെയും പരമ്പരകളില്‍ സഞ്ജു ടീമില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ലങ്കക്കെതിരെയുള്ള മത്സരത്തില്‍ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.
ശ്രീലങ്കക്കെതിരെ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ തിരിച്ചെതിയതോടെ ന്യൂസിലന്‍ഡിനെതിരെയുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിന് ഇടെയാണ് ധവാന് പരിക്കേല്‍ക്കുന്നത്. തോളിനാണ് പരിക്കേറ്റത്. എംആര്‍ഐ സ്കാനിങ് കഴിഞ്ഞ് ധവാന് 2 പരിക്കുണ്ടെന്ന് സ്ഥിരീകരിച്ചു.
ഫെബ്രുവരി ആദ്യ വാരം മുതല്‍ മാത്രമേ താരത്തിന് പരിശീലനത്തിനായി ഇറങ്ങാന്‍ സാധിക്കുള്ളൂ. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ തിരികെ വിളിക്കുവാണെന്ന് ഗാംഗുലി അറിയിച്ചു. ഏകദിന ടീമില്‍ ധവാന് പകരം പൃഥ്വി ഷായെ തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 24നാണ് ആദ്യ മത്സരം.






