
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ വസതിയുടെ സുരക്ഷാ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥന് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു. സ്വന്തം തോക്കില്‍ നിന്നു തന്നെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. 31 കാരനായ സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് മരിച്ചത്.
ഗുജറാത്തിലെ ജുനഗധ് സ്വദേശിയായ ദേവ്ധന്‍ ബക്കോത്ര ആണ് മരണപ്പെട്ടത്. മുംബൈ പെഡര്‍ റോഡിലുള്ള അംബാനിയുടെ 27 നിലയുള്ള 'ആന്റില' ബംാവിനു പുറത്ത് സിആര്‍പിഎഫിന്റെ സെക്യൂരിറ്റി പോസ്റ്റില്‍ ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ദേവ്ധന്‍ കാലിടറി വീണപ്പോള്‍ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകള്‍ ദേവദാന്റെ നെഞ്ചില്‍ തുളച്ചുകയറി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു.






