
താന്‍ അഞ്ചാമതും വിവാഹിതയാകുന്നുവെന്ന് അറിയിച്ച് 52-കാരിയായ പമേല ആന്ഡേഴ്സണ്. ബാറ്റ്മാന് നിര്‍മാതാവ് 74-കാരനായ ജോണ്‍ പീറ്റേഴ്സാണ് പമേലയുടെ ജീവിതപങ്കാളി. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇരുവരും ഒരുമിച്ച് ആദ്യ ഡേറ്റിങ് തുടങ്ങിയത്. പീറ്റേഴ്സിന്റെയും അഞ്ചാമത്തെ വിവാഹമാണിത്. 52കാരിയായ പമേല റോക്കര്മാരായ ടോമി ലീ, കിഡ് റോക്ക് എന്നിവരെയാണ് മുന്‍പ് വിവാഹം ചെയ്തത്. അതിനു ശേഷം പോക്കര് കളിക്കാരന് റിക്ക് സാലോമനെ രണ്ടു തവണ വിവാഹം ചെയ്തു.
കഴിഞ്ഞ കുറച്ച് നാളുകളായി ഫ്രഞ്ച് സോക്കര്‍ താരം ആദില്‍ റമിയുമായി ഫ്രാന്‍സില്‍ ഡേറ്റിങ്ങിലായിരുന്നു പമേല. ജോണ്‍ പീറ്റേഴ്സുമായുള്ള ഡേറ്റിംങ് ആരംഭിച്ച ശേഷം ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുകയാണെന്ന കുറിപ്പോടെ നിരവധി ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പാമേല പങ്കുവച്ചത്. '' ജോണ്‍ പീറ്റേഴ്സ് ഹോളിവുഡിലെ യഥാര്‍ഥ ബാഡ്ബോയ് ആണ്. അദ്ദേഹത്തെ ആരുമായും താരതമ്യം ചെയ്യാന്‍ എനിക്കു കഴിയില്ല. ഒരു കുടുംബം പോലെ പീറ്റേഴ്സിനെ ഞാന്‍ സ്നേഹിക്കുന്നു.'' - പമേല ആന്ഡേഴ്സണ് പറഞ്ഞു.
'' ഈ ലോകത്ത് നിരവധി ഭംഗിയുള്ള സ്ത്രീകളുണ്ട്. ഞാന്‍ എന്റേത് തിരഞ്ഞെടുത്തു. കഴിഞ്ഞ 35 വര്‍ഷമായി പമേലയെ ഞാന്‍ ഇഷ്ടപ്പെടുകയായിരുന്നു.'' - പമേലയുമായുള്ള വിവാഹത്തെ പറ്റി ജോ പീറ്റേഴ്സ് പറഞ്ഞു. 1980ലാണ് പീറ്റേഴ്സ് പമേലയോട് പ്രണയാഭ്യര്‍ഥന നടത്തുന്നത്. എന്നാല്‍, താന്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്നായിരുന്നു 2017ല്‍ ഒരു അഭിമുഖത്തില്‍ പീറ്റേഴ്സ് പറഞ്ഞത്.






