
ബോളിവുഡ് താര ദമ്പതികളായ അമിതാബ് ബച്ചനും ജയ ബച്ചനുമൊപ്പം അണിഞ്ഞൊരുങ്ങി നില്ക്കുന്ന മലയാളത്തിന്റെ പ്രയതാരങ്ങളായ മഞ്ജു വാര്യരുടേയും റെബ മോണിക്കയുടേയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കല്യാണ്‍ ജ്വല്ലറിയും പരസ്യ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണ് ഇവ.
കല്യാണ്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് അമിതാബ് ബച്ചനും ജയാ ബച്ചനും മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരും. ഹെവി ഡിസൈനിലുള്ള ലെഹങ്കയും കാഞ്ചിപുരം സാരിയും ധരിച്ചാണ് ചിത്രങ്ങളില്‍ മഞ്ജുവിനെ കാണുന്നത്. ഇതിനൊപ്പം പുത്തന്‍ ഡിസൈനിലുള്ള വജ്രാഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്.
നവവധുവിന്റെ വേഷത്തിലാണ് റെബയെ കാണാനാകുക. സില്‍വര്‍ നിറത്തിലുള്ള കാഞ്ചിപുരം സാരിക്കൊപ്പം ആന്റിക് ഡിസൈനിലുള്ള ട്രെഡീഷണല്‍ ആഭരണങ്ങളാണ് റെബ അണിഞ്ഞിരിക്കുന്നത്. ഷര്‍വാണിയില്‍ തിളങ്ങിയാണ് അമിതാബ് ബച്ചന് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പരസ്യ ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയും കന്നഡ താരം ശിവരാജ് കുമാറും, തമിഴ് താരം പ്രഭുവും കല്യാണിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായ ബോളിവുഡ് താരം കത്രീന കെയ്ഫും പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രശസ്ത ഛായാഗ്രാഹകനായ രവി വര്‍മ്മനാണ് പരസ്യ ചിത്രം ചിത്രീകരിച്ചത്. മള്‍ട്ടി സ്റ്റാര്‍ പരസ്യം ഉടന്‍ റിലീസ് ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.