
ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം 83യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ചെന്നൈയില്‍ വച്ചായിരുന്നു താരം പോസ്റ്റര്‍ പുറത്തു വിട്ടത്. കപില്‍ ദേവും കമല്‍ഹാസനും അടങ്ങുന്ന വേദിയില്‍ വച്ചായികുന്നു പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിലേതായി മുന്‍പ് പുറത്ത് വന്നിട്ടുള്ള പോസ്റ്ററുകളിലെ രണ്‍വീര്‍ സിങ്ങിന്റെ കപില്‍ ദേവുമായുള്ള സാമ്യത ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച നായകന് കപില്‍ ദേവായി നടന് രണ്‍വീര്‍ സിംഗ് പകര്‍ന്നാട്ടം നടത്തുകയാണ് ചിത്രത്തിലൂടെ എന്ന് ഓരോ പോസ്റ്ററുകളും സൂചിപ്പിച്ചിരുന്നു. അതുപോലെ തന്നെ കപില്‍ ദേവിന്റെ സിഗ്നേച്ചര്‍ ഷോട്ടായ നടരാജ് ഷോട്ട് കളിക്കുന്ന രണ്‍വീറിന്റെ ചിത്രവും സോഷ്യല്‍ നീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രത്തെ കപില്‍ദേവും അഭിനന്ദിച്ചിരുന്നു. ചിത്രം ട്വിറ്ററില്‍ പങ്കുവച്ച്കൊണ്ട് കപില്‍ ദേവ് കുറിച്ചത് 'ഹാറ്റ്സ് ഓഫ്' എന്നായിരുന്നു.
NATRAJ SHOT 🏏 #RanveerAsKapil 🇮🇳 @therealkapildev @kabirkhankk @deepikapadukone @Shibasishsarkar @madmantena #SajidNadiadwala @vishinduri @RelianceEnt @FuhSePhantom @NGEMovies @vibri_media @ZeeMusicCompany pic.twitter.com/RQDlyOKtas
— Ranveer Singh (@RanveerOfficial) November 11, 2019
ഏപ്രില്‍ 10നാണ് ചിത്രം തീയറ്ററുകളിലെത്തുക. ദീപിക പദുകോണാണ് കപിലിന്റെ ഭാര്യ റോമി ഭാട്ടിയ ആയി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വിവാഹിതരായ ശേഷം ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 83യ്ക്ക് ഉണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് കബീര്‍ ഖാനാണ്.
താഹിര്‍ രാജ് സുനില്‍ ഗവാസ്കറായി എത്തുമ്പോള്‍ മൊഹിന്ദര്‍ അമര്‍നാഥ് ആി സാകിബ് സലീമും രവി ശാസ്ത്രിയായി ധൈര്യ കാര്‍വേയും എത്തും. ദിലീപ് വെംഗ്സര്ക്കറായി ആദിത്യനാഥ് കോത്താരെയും ബെല്‍വീന്ദര്‍ സിന്ധുവായി അമ്മി വിര്‍ക്കും സയ്ദ് കിര്‍മാനിയായി സാഹില്‍ ഖട്ടറും ചിത്രത്തിലെത്തുന്നു.






