പ്രസവ വേദനയെടുത്ത ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ സാവകാശം കിട്ടാതെ വന്നതോടെ ഭര്‍ത്താവ് തന്നെ പ്രസവം എടുത്തു. ഓസ്ട്രേലിയയില്‍ മലയാളി ദമ്പതികള്‍ക്ക്് ആണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. ഹരിപ്പാട് താമല്ലാക്കല്‍ പെരുമ്പാംകുഴിയില് രാജു വില്ലയില്‍ അനീഷ് പി.ചാക്കോയാണ് ഭാര്യ സിനു ഏബ്രഹാമിന്റെ പ്രസവമെടുത്തത്. അനീഷിന്റെ കൈകളിലേക്ക് ആണ് അലീന ജനിച്ച് വീണത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിന് ആയിരുന്നു സംഭവം ഉണ്ടായത്. ഓസ്ട്രേലിയയിലെ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ഇത് പുറം ലോകമറിഞ്ഞത്. ഡിസംബര്‍ മൂന്നിന് അര്‍ധരാത്രി സിനുവിന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. പ്രസവം നിശ്ചയിച്ചതിലും പത്ത് ദിവസം മുമ്പായിരുന്നു ഇത്. ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് സഹായം നേടിയെങ്കിലും കുഞ്ഞ് പുറത്തേക്ക് വരുന്നതായി സിനുവിന് തോന്നി. ഇരുവരും നേഴ്സുമാര്‍ ആണെങ്കിലും പ്രസവം എടുത്ത് മുന്‍ പരിചയം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അനീഷ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് വിളിച്ച് ഫോണിലൂടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സ്വയം ഭാര്യയുടെ പ്രസവം എടുക്കുകയായിരുന്നു.
കുഞ്ഞ് ശരിയായ രീതിയില്‍ ആ്യിരുന്നതിനാല് പ്രസവ സമയം മറ്റ് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നില്ല. കുഞ്ഞ് ജനിച്ച് ആറ് മിനിറ്റ് പിന്നിട്ട ശേഷമാണ് ആംബുലന്‍സ് എത്തിയത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ആരോഗ്യവതികളായി ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരികെ എത്തി. രണ്ടു വയസ്സുകാരന് ഏഥന് ആണ് ദമ്പതികളുടെ മൂത്തമകന്.

Comments