
ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്രീകളെ പ്രവേശിക്കാമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ലെന്നും പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നും ബോര്‍ഡ് സുപ്രീം കോടതിയില്‍ അറിയിച്ചു. മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് പൂനെ സ്വദേശികള്‍ നല്കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.
സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് ഇസ്ലാം മതത്തില്‍ വിലക്കില്ലെന്നായിരുന്നു മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം. വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നമസ്കാരം സ്തീകള്‍ക്ക് നിഷ്കര്ഷിട്ടില്ലെന്നും അത് തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് തന്നെയാണ് അവകാശമുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് എട്ട് പേജുള്ള ഈ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശബരിമല സ്ത്രീ പ്രവേശമവുമായി ബന്ധപ്പെട്ട കേസ് ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് നിലപാട് അറിയിച്ചിരിക്കുന്നത്.






