ഷെയ്ന് നിഗത്തിനെതിരെയുള്ള നിര്‍മ്മാതാക്കളുടെ വിലക്ക് തമിഴിലേക്ക് നീളുന്നു. വിക്രം നായകനാകുന്ന കോബ്ര എന്ന ചിത്രത്തില്‍ നിന്നും ഷെയ്ന് നിഗത്തെ മാറ്റി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഷെയ്ന് നിഗത്തിന് പകരം തന്റെ ആദ്യ ചിത്രമായ ജൂണിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സര്‍ജാനോ ഖാലിദാവും വിക്രത്തിനൊപ്പം അഭിനയിക്കുക.
ഷെയ്ന് കോബ്രയില്‍ അഭിനയിക്കുന്ന വിവരമറിഞ്ഞ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പറിന് വിലക്കിന്റെ കാര്യം അറിയിച്ചുകൊണ്ട് കത്തെഴുതിയിരുന്നു. അതിനെ തുടര്‍ന്നാണ് വിക്രം ചിത്രത്തില്‍ നിന്നും ഷെയ്ന് നിഗത്തെ മാറ്റിയിരിക്കുന്നത്. സീനു രാമസ്വാമി നിര്‍മ്മിക്കുന്ന സ്പാ എന്ന ചിത്രത്തില്‍ നിന്നും ഷെയ്നെ മാറ്റിയിട്ടുണ്ട്.
അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധായകന്. ബഹുഭാഷ ചിത്രമായാണ് 'കോബ്ര' ഒരുങ്ങുന്നത്. ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീനിധി ഷെട്ടി, മൃണാലിനി രവി, കെ എസ് രവികുമാര്‍, പ്രദീപ് രംഗനാഥന്, റോബോ ശങ്കര്‍, ലാല്‍, കനിഹ, പത്മപ്രിയ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.

Comments