
ഉപ്പും മുളകും എന്ന സീരിയലിലെ ലച്ചു എന്ന കഥാപാത്രമായി ഇനി താന്‍ ഉണ്ടാകില്ലെന്ന് വെളിപ്പെടുത്തി നടി ജൂഹി റുസ്തഗി. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇനി സീരിയലിലേക്ക് തിരിച്ച് വരില്ലേ എന്ന ചോദ്യം തുടര്‍ച്ചയായി നേരിടേണ്ടി വരുന്നതിനാലാണ് ഇപ്പോള്‍ ഇത് തുറന്ന് പറയുന്നതെന്നും ജൂഹി പറഞ്ഞു.
ജൂഹിയുടെ വാക്കുകള്‍:
'സത്യം പറഞ്ഞാല്‍ ഉപ്പും മുളകിലേക്ക് തിരിച്ച് ഇനിയില്ല. കാരണം വേറെയൊന്നുമല്ല, ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോള്‍ പപ്പയുടെ കുടുംബത്തില്‍ നിന്നും നല്ല പ്രഷര്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പിന്മാറിയത്' ജൂഹി പറഞ്ഞു.
സിനിമയില്‍ നല്ല അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നും താരം വ്യക്തമാക്കി. അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്രപോകുന്നതെന്നും അതിന് സമയം കണ്ടെത്തേണ്ടതുണ്ടെന്നും ജൂഹി പറഞ്ഞു. തന്റെ ബ്ലോഗിലൂടെ യാത്രാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുമെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും ജൂഹി അഭ്യര്‍ത്ഥിച്ചു.
സീരിയലില്‍ ലച്ചു എന്ന കഥാപാത്രത്തിന്റെ വിവാഹം നടന്നിരുന്നു. ഇതിനുശേഷം ജൂഹി സീരിയലില്‍ അഭിനയിച്ചിട്ടില്ല. താരം സീരിയലില്‍ നിന്ന് പിന്മാറിയെന്നും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ആരാധകര്‍ നിരന്തരം ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജൂഹി തന്നെ കാര്യം വെളിപ്പെടുത്തിയതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയി.






