
മുംബൈ : പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് മുന്‍ കാമുകന് പെടോള് ഒഴിച്ചു തീ കൊളുത്തിയ കാമുകി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രി യില്‍. നാഗ്പുരിനടുത്ത് വാർധയിൽ നടന്ന സംഭവത്തില്‍ പ്രതി വികേഷ് നഗ്രാലെയെ (27) അറസ്റ്റ് ചെയ്തു.
വിവാഹിതനും 7 മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമായ വികേഷ് നഗ്രാലെ 25 കാരിയായ കോളജ് അധ്യാപികയുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. വികേഷ് നഗ്രാലെ വിവാഹിതനും ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമാണ്. ഇന്നലെ രാവിലെ ഏഴരയ്ക്ക് വാർധയിലെ ഹിഗൻഘട്ടിൽ ബസിറങ്ങി യുവതി കോളജിലേക്ക് നടന്നുപോകവെ ബൈക്കിലെത്തിയ യുവാവ് പാഞ്ഞെത്തി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി.
ഇതിന് ശേഷം സ്ഥലത്തു നിന്നും മുങ്ങിയ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക ആശുപത്രിയിലാണ്. കേസ് അതിവേഗ കോടതിക്കു കൈമാറുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു.
ഏറെക്കാലം അടുപ്പത്തിലായിരുന്നു ഇരുവരുമെന്നും രണ്ടു വർഷം മുൻപ് ബന്ധത്തിൽനിന്ന് അധ്യാപിക അകന്നതിന്റെ പ്രതികാരമാണ് ആക്രമണം എന്നുമാണ് പൊലീസ് പറയുന്നത്. നഗ്രാലെയുടെ ശല്യത്തെ തുടർന്ന് അധ്യാപികയുടെ ഭർത്താവ് കഴിഞ്ഞ വർഷം വിവാഹമോചനം നേടിയിരുന്നു.






