
ന്യൂഡല്‍ഹി: ജാമിയ മിലിയയില്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കി സി.എ.എ അനുകൂല പ്രകടനം. നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും അവരെ വെടിവച്ച് കൊല്ലണമെന്നും മുദ്രാവാക്യം മുഴക്കിയാണ് പ്രകടനം നടന്നത്. റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന റാലി സര്‍വകലാശാലയ്ക്ക് സമീപത്ത് വച്ച് പോലീസ് തടഞ്ഞു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരം നടക്കുന്ന സര്‍വകലാശാലയാണ് ജാമിയ. ഇത്തരം സമരങ്ങളെ ആക്രമിക്കാന്‍ കേന്ദ്രമന്ത്രിമാരടക്കം ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ജാമിയയിലെ പ്രതിഷേധങ്ങള്‍ക്കെതിരെ രണ്ട് തവണ വെടിവയ്പ്പ് ഉണ്ടായിരുന്നു.







Comments