
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു രസ്ന. പാരിജാതം' എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയയായത്. ചുരുക്കം ചില സിനിമകളിലും താരം അഭിനയിച്ചിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. രസ്നയുടെ അനുജത്തിയായ മെര്‍ഷീന നീനുവും അഭിനയരംഗത്ത് സജീവമാണ്.
സീരിയല്‍ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുകയാണ് സത്യാ എന്ന പെണ്‍കുട്ടി. ഈ സീരിയലിലെ 'സത്യ എന്ന പെണ്‍കുട്ടി'യായി തിളങ്ങുന്നത് മെര്‍ഷീന നീനുവാണ്. തന്റെ അഭിനയ ലോകത്തും ജീവിതത്തിലും ഏറെ പ്രിയപ്പെട്ടയാള്‍ തന്റെ ഉമ്മയാണെന്നാണ് മെര്‍ഷീന പറയുന്നത്. ഉമ്മ സജിതയും ഉപ്പ അബ്ദുള്‍ നാസറുമായുള്ള ബന്ധം വേര്‍പിരിഞ്ഞതില്‍ പിന്നെ മെര്‍ഷീന ഉമ്മയ്ക്കൊപ്പമാണ് താമസം.
'' ചേച്ചി അധികം ഒന്നും പറയാറില്ല. എല്ലാം നീ തന്നെ കണ്ട് പഠിച്ചു ചെയ്യുക എന്നാണ് പറയാണ്. എപ്പോളും കൂട്ട് ഉമ്മയാണ്. ഉപ്പയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ല. ജീവിതത്തില്‍ എല്ലാ പിന്തുണയും തരുന്ന ഉമ്മയാണ് ഏറ്റവും വലിയ പ്രചോദനം ഉമ്മ കൂട്ടിനില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയുകയില്ല. ഷൂട്ടിംങിനായി മാറി നില്ക്കുമ്പോള് ഉമ്മയുടെ അസാന്നിധ്യം വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. '' മെര്‍ഷീന പറഞ്ഞു.






