
ബംഗലുരു: ടെക്കിയായ ഭര്‍ത്താവിനെ നിര്‍ബ്ബന്ധിച്ച് നീലച്ചിത്രം കാണിച്ച് ഡോക്ടറായ ഭാര്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പല നീലച്ചിത്രങ്ങളും കാണുന്നതിനിടയില്‍ സ്വന്തം ഭാര്യയുടെ തന്നെ ലൈംഗിക ദൃശ്യങ്ങള്‍ കാണേണ്ടി വന്ന ഭര്‍ത്താവ് വിവാഹബന്ധം ഉപേക്ഷിച്ചു പോയി. വിവാഹജീവിതം തിരിച്ചുപിടിക്കാന്‍ ഭാര്യ പോലീസ് കമ്മീഷണര്‍ ഓഫീസിലെ കൗണ്‍സലിംഗ് സെന്ററിന്റെ സഹായം തേടിയിരിക്കുകയാണ്.
ഡോക്ടറായ ഭാര്യ 32 കാരിയായ കൊല്‍ക്കത്ത സ്വദേശിനിയാണ് ഭര്‍ത്താവ് 33 കാരനായ ഉത്തര്‍പ്രദേശുകാരനും. മാട്രിമോണി സൈറ്റ് വഴി കണ്ടെത്തിയ ഇരുവരും 2018 വിവാഹിതരാകുകയും ബംഗലുരുവില്‍ താമസിച്ചു വരികയുമായിരുന്നു. വിവാഹത്തിന് മുമ്പ ് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. അയാളുമായി വേര്‍പിരിഞ്ഞ ശേഷമായിരുന്നു പുതിയ വിവാഹത്തിലേക്ക് എത്തിയത്. വിവാഹത്തിന് മുമ്പത്തെ ബന്ധത്തെക്കുറിച്ച് ഇവര്‍ ഭര്‍ത്താവിനോട് പറയുകയും ചെയ്തിട്ടുണ്ടായിരുന്നു.
ദമ്പതികള്‍ക്കിടയില്‍ കാര്യങ്ങള്‍ നല്ല രീതിയിലായിരുന്നു പോയിരുന്നത്. എന്നാല്‍ പോണ് വീഡിയോയില്‍ അഡിക്ട് ആയിരുന്നു ഡോക്ടര്‍. ഭര്‍ത്താവാകട്ടെ തീരെ താല്‍പ്പര്യമില്ലാത്ത ആളും. നീലച്ചിത്രങ്ങള്‍ കാണാന്‍ ഭാര്യ ഭര്‍ത്താവിനെ പ്രേരിപ്പിക്കുകയും നിര്‍ബ്ബന്ധിക്കുകയും ചെയ്യുകയും അതിലെ രംഗങ്ങള്‍ തങ്ങളുടെ കിടപ്പറയില്‍ അനുകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നിര്‍ബന്ധത്തിന് വഴങ്ങി ഭാര്യ മൊബൈലില്‍ കാട്ടിക്കൊടുത്ത ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതിനിടയില്‍ കയറിവന്ന ഒരു വീഡിയോ ഭാര്യയുടേതായിരുന്നു. ഞെട്ടിപ്പോയ ഭാര്യ ചിത്രത്തിലെ പുരുഷന് തന്റെ മുന്‍ കാമുകന് ആണെന്നും തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ അയാള്‍ പകര്‍ത്തിയതാണെന്നും ആയിരുന്നു. ഇഷ്ടക്കേട് തോന്നിയ ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനം എടുത്തു.
എന്നാല്‍ ജനുവരി മൂന്നാമത്തെ ആഴ്ച ഭര്‍ത്താവ് വീണ്ടും ഓണ്‍ലൈനില്‍ പോണ് വീഡിയോ കണ്ടപ്പോള്‍ ഭാര്യയുടെ വേറൊരാള്ക്കൊപ്പമുള്ള ലൈംഗിക ദൃശ്യമാണ് കണ്ടത്. ഇത്തവണ പൊട്ടിത്തെറിച്ചപ്പോള്‍ വിവാഹത്തിന് മുമ്പ് തനിക്ക് പല പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു എന്നും എന്നാല്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്തത് താനല്ലെന്നുമായരുന്നു ഭാര്യയുടെ മറുപടി. ഇതോടെ വിവാഹബന്ധം ഭര്‍ത്താവ് പൂര്‍ണ്ണമായും ഉപേക്ഷിച്ചതോടെ ഭാര്യ ഇപ്പോള്‍ വിവാഹജീവിതം സംരക്ഷിക്കാന്‍ സഹായം തേടി കൗണ്‍സിലറെ സമീപിച്ചിരിക്കുകയാണ്.
കൗണ്ലറുടെ മുന്നില്‍ ഇരുവരും മുഖാമുഖം വന്നതോടെ ഭാര്യയുടെ പൂര്‍വ്വകാല വഴിവിട്ട ജീവിതത്തെക്കുറിച്ചും അവരുടെ വഞ്ചനയെക്കുറിച്ചും മുന്‍കാല രഹസ്യങ്ങള്‍ മറച്ചു വെച്ചതിനെക്കുറിച്ചും ഭര്‍ത്താവ് പരാതിപ്പെട്ടു. സംഭവത്തില്‍ വിവാഹജീവിതം സംരക്ഷിക്കാന്‍ ഭാര്യ ആഗ്രഹിച്ചപ്പോള്‍ വേര്‍പെടുത്താനായിരുന്നു ഭര്‍ത്താവിന്റെ ശ്രമം. ഓണ്‍ലൈന്‍ മീഡിയകളുടെ ഇടപെടലില്‍ വിവാഹ ജീവിതം തര്‍ക്കത്തിലായ അനേകം കേസുകളാണ് തങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. പോണ്‍സൈറ്റുകള്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും അഡിക്ടായി വിവാഹബന്ധം തകരാറിലായ കേസുകള്‍ കൂടുകയാണ്.
ഓണ്‍ലൈനില്‍ കാണുന്ന പോര്‍ണോഗ്രാഫി രംഗങ്ങള്‍ കിടക്കയില്‍ അനുവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട് ഭാര്യയെ ഒരാള്‍ നിരന്തരം മര്‍ദ്ദിക്കുന്ന കേസ് തങ്ങള്‍ക്ക് മുന്നില്‍ എത്തിയതായി കോ ഓര്‍ഡിനേറ്റിംഗ് സെന്ററിലെ കൗണ്‍സിലര്‍ പറയുന്നു. പോലീസിനെ വിവരം അറിയിക്കുകയും ഇരുവരേയും പിന്നീട് കൗണസിലിംഗിന് വിധേയമാക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ദിവസം രണ്ടു മണിക്കൂര്‍ വീതം ഭര്‍ത്താവ് മൊബൈലില്‍ പോണ് വീഡിയോ കാണുമായിരുന്നു. ഭാര്യ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ പോലും ഭര്‍ത്താവ് വീഡിയോയിലെ രംഗം ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നു എന്നായിരുന്നു ഭാര്യയുടെ പരാതി. ഇക്കാര്യം പറഞ്ഞ് മര്‍ദ്ദിക്കുകയും ചെയ്യും. കാര്യങ്ങള്‍ അസഹനീയമായപ്പോഴാണ് ഭാര്യ കൗണ്‍സിലിംഗ് സെന്ററില്‍ എത്തിയത്. പിന്നീട് ഭര്‍ത്താവിനെ അഡിക്ഷന്റെ പേരില്‍ ചികിത്സ നടത്തേണ്ടി വന്നതായും കൗണ്‍സിലര്‍മാര്‍ പറയുന്നു.






