
ചെെന്നെ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തമിഴ് സൂപ്പര്‍ താരം വിജയ്യെ ആദായ നികുതി വകുപ്പ് നടത്തി വരുന്ന ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യല്‍ 17 മണിക്കൂറുകള്‍ പിന്നിട്ടു. ഇന്നലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണി വരെ തുടര്‍ന്നു. ബിജില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രതിഫലം സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ബിജില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രതിഫലം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം തന്നെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ കണക്കുകളിലും വിജയ് യുടെ കയ്യിലുള്ള രേഖകളിലും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചെന്നൈ പാനൂരിലെ വിജയ് യുടെ വീട്ടില്‍ ആദായ നികുതി വിഭാഗം പരിശോധനകളും തുടരുകയാണ്. വിജയ്യിന്റെ സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലും പരിശോധനയുണ്ടായിരുന്നു. എ.ജി.എസ്. സിനിമാസ് നികുതി വെട്ടിപ്പ് നടത്തിയയെന്ന പരാതിയിലാണു ആദായ നികുതി വകുപ്പിന്റെ അന്വേഷണം.
എ.ജി.എസ് . സിനിമാസായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. എ.ജി.എസ്. ഗ്രൂപ്പിന്റെ 20 ഇടങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയിരുന്നു. പിന്നാലെയാണു സൂപ്പര്‍ താരത്തെയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ നിര്‍മാണത്തിനു പണം നല്കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധനയുണ്ടായിരുന്നു.
കൂടല്ലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്െനെറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് ''മാസ്റ്റര്‍'' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു വിജയ്. ഇവിടെയെത്തിയാണ് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയത്. തുടര്‍ന്നു വിശദമായ ചോദ്യം ചെയ്യലിനു ചെെന്നെ ആദായ നികുതി ഓഫിസില്‍ നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടു. ഇതോടെയാണു ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി താരം ചെെന്നെയിലേക്കു പുറപ്പെട്ടത്.
180 കോടി രൂപ ചെലവില്‍ ദീപാവലിക്കു പുറത്തിറങ്ങിയ ''ബിഗില്‍'' വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വിജയ്യെ ആദായ നികുതി വിഭാഗം ചോദ്യം ചെയ്യുന്നെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തി. വിജയ് ഫാന്‍സ് ''വിസ്റ്റാന്ഡ്വിത്ത്വിജയ്'' എന്ന ഹാഗ്ടാഗ് തുടങ്ങി. വിജയ്ക്കെതിരേ കേസുകളില്ല. എല്ലാ പ്രതിസന്ധികളെയും അവഗണിച്ച് അദ്ദേഹം കരുത്തനായി തിരിച്ചുവരും- അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാള്‍ ട്വീറ്റ് ചെയ്തു.






