
മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസാരിച്ചതിന് യാത്രക്കാരനെ അറസ്റ്റ് ചെയ്യിക്കാന്‍ ഊബര്‍ ഡ്രൈവറുടെ ശ്രമം. ബുധനാഴ്ച രാത്രിയാണ് സംഭവം. കവിയും ആക്ടിവിസ്റ്റുമായ ബപ്പാദിത്യ സര്‍ക്കാരിനാണ് ദുരനുഭവം നേരിട്ടത്. ആക്ടിവിസ്റ്റ് കവിതാ കൃഷ്ണനാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ബപ്പാദിത്യ ബുധനാഴ്ച രാത്രി പത്തരയോടെ ജൂഹുവില്‍ നിന്ന് കുര്ലയിലേക്ക് ടാക്സിയില്‍ കയറി. യാത്രയ്ക്കിടെ സുഹൃത്തുമായി ഫോണില്‍ ഡല്‍ഹിയില്‍ നടക്കുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ച് സംസാരിച്ചു. ഇത് കേട്ട ഡ്രൈവര്‍ എ.ടി.എമ്മില്‍ പോകാനാണെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തുകയും പോലീസിനെ കൂട്ടിക്കൊണ്ട് വരികയുമായിരുന്നു.
രണ്ട് പോലീസുകാര്‍ക്കൊപ്പം മടങ്ങിയെത്തിയ ഡ്രൈവര്‍ ബപ്പാദിത്യയെ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. ബപ്പാദിത്യയുടെ സംഭാഷണം ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഉബര്‍ ഡ്രൈവര്‍ അവകാശപ്പെട്ടു. അതേസമയം പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.







Comments