
പട്ന: ക്ഷേത്രങ്ങളില്‍ നിന്ന് സൗജന്യമായി പ്രസാദം വിതരണം ചെയ്യുന്നത് പോലെയാണ് സ്വന്തം ജനങ്ങള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്ന് കനയ്യ കുമാര്‍. ബിഹാറില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സംസാരിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കനയ്യ കുമാര്‍ ആഞ്ഞടിച്ചത്.
യുവാക്കളുടെ കയ്യില്‍ തോക്ക് നല്കി തെരുവിലേക്ക് ഇറക്കുമ്പോഴും സ്വന്തം മക്കളെ ബിസിസിഐ സെക്രട്ടറി സ്ഥാനത്തെത്തിക്കാന്‍ ഇവര്‍ മറക്കാറില്ലെന്നും കനയ്യ തുറന്ടിച്ചു. ഹിന്ദു-മുസ്ലീം സംഘര്‍ഷമുണ്ടാകുന്നത് മാത്രമാണ് ബിജെപിയുടെ അജണ്ട. എല്ലാവര്ക്കും പൗരത്വം കിട്ടേണ്ട സാഹചര്യമാണ് രാജ്യത്ത് ഉണ്ടാകേണ്ടതെന്നും അദേഹം പറഞ്ഞു.
നാടകം കളിച്ചതിന്റെ പേരില്‍ സ്കൂള്‍ കുട്ടികളെ വരെ കേന്ദ്ര സര്‍ക്കാര്‍ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു. പക്ഷെ ജമ്മുവില്‍ തീവ്രവാദികള്ക്കാപ്പം പിടിയിലായ പോലീസുകാരന് രാജ്യദ്രോഹിയല്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്നും കനയ്യ വിമര്‍ശിച്ചു.






