ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഇന്റര്‍നെറ്റ് നിരോധനം. മാസങ്ങള്‍ നീണ്ട നിരോധനത്തിന് ശേഷം കഴിഞ്ഞ മാസം പുസഃസ്ഥാപിച്ച 2 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും നിരോധിച്ചു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് വീണ്ടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്സല് ഗുരുവിനെ 2013 ഫെബ്രുവരി 9നാണ് തൂക്കിലേറ്റിയത്. അഫ്സല് ഗുരുവിന്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ഓള് പാര്‍ട്ടി ഹുറിയത് കോണ്‍ഫറണ്‍സും ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടും കശ്മീരില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു സംഘടനകളുടെയും ഹര്‍ത്താല്‍ ജമ്മു കശ്മീരിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കടകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങളും സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്.






