
മെലബണ്‍ : ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. ഓണ്‍ലൈന്‍ സ്റ്റോര്‍ നടത്തുന്ന ഇംഗ്ലീഷ്കാരിയായ ബെക്കി ബോസ്റ്ററാണ് കമ്മിന്‍സിന്റെ വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കമ്മിന്‍സ്, ബെക്കിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. പ്രെപ്പോസ് സമ്മാനിച്ച മോതിരം അണിഞ്ഞുള്ള ബെക്കിയുടെ ചിത്രം കമ്മിന്‍സ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക്വെക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയയിലെ ഒരു പിക്നിക്ക് സ്പോട്ടില്‍ വെച്ചാണ് കമ്മിന്‍സിന്റെ പ്രെപ്പോസല്‍. ആ ദിവസത്തെ മനോഹരം എന്നാണ് ബെക്കി വിശേഷിപ്പിച്ചത്. കമ്മിന്‍സിനൊപ്പം അവിടെ എത്തിയപ്പോള്‍ പ്രെപ്പോസലിന്റെ ഒരു സൂചനയും ലഭിച്ചില്ല എന്ന് ബെക്കി പറഞ്ഞു.
എന്നെയും കൂട്ടി കമ്മിന്‍സ് ഒരു പിക്നിക്ക് സ്പോട്ടില്‍ പോകുന്നു. എന്നാല്‍ പ്രെപ്പോസലിന്റെ ഒരു സൂചനയും ഉണ്ടായിരുന്നില്ല. പെട്ടന്ന് കമ്മിന്‍സ് ഷാംപെയ്ന്‍ ബോട്ടില്‍ തുറന്നപ്പോള്‍ എനിക്ക് സംശയം തോന്നി. പെട്ടെന്ന് മുട്ടു കുത്തി നിന്ന് എന്റെ നേരെ മോതിരം നീട്ടി എന്നെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ചു. അത് വളരെ റൊമാന്റിക് ആയിരുന്നു. ആദ്യം ഞെട്ടിയ ഞാന്‍ പിന്നീട് പരിസരം മറന്ന് കമ്മിന്‍സിനെ കെട്ടിപിടിക്കുകയായിരുന്നു. ആ ദിവസം ബെക്കി ഓര്‍ത്തെടുത്തു.






