മയാമി: മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് വീണ്ടും തോൽവി. ലീഗ് കപ്പിലടക്കം തുടർച്ചയായ മൂന്നാം പരാജയമാണ് നാഷ്വില്ലെയ്ക്കെതിരെ 4-1ന് വഴങ്ങിയത്. മത്സരത്തിൽ നായകൻ ലയണൽ മെസി പെനാൽറ്റി നഷ്ടപ്പെടുത്തുകയും മഞ്ഞക്കാർഡ് കാണുകയും ചെയ്തു.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് മെസി പെനാൽറ്റി പാഴാക്കുന്നത്. 2014ന് ശേഷം ഇതാദ്യമായാണ് ഇത്ര മോശം രീതിയിൽ തുടർച്ചയായി മൂന്ന് പെനാൽറ്റികൾ മെസിക്ക് നഷ്ടമാകുന്നത്. ലോകകപ്പിൽ ഓസ്ട്രിയക്കെതിരെയും പിന്നാലെ ഈജിപ്റ്റിനെതിരെയും പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് ശേഷമാണ് നാഷ്വില്ലെയ്ക്കെതിരെയും താരത്തിന് കിക്ക് പിഴച്ചത്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം മേജർ ലീഗ് സോക്കറിൽ മെസി നഷ്ടപ്പെടുത്തുന്ന ആദ്യ പെനാൽറ്റിയാണിത്.
പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഏറ്റുമുട്ടിയ മത്സരത്തിൽ നാഷ്വില്ലെയ്ക്കായി ആൻഡി നജാർ, സാം സുറിഡ്ജ്, ഹാനി മുഖ്താർ എന്നിവർ ഗോൾ നേടി. മയാമിയുടെ ആശ്വാസ ഗോൾ ടെലാസ്കോ സെഗോവിയ സ്വന്തമാക്കി. ഗോളിന് വഴിയൊരുക്കിയ അസിസ്റ്റ് മെസിയുടേതായിരുന്നു.
17-ാം മിനിറ്റിൽ ഹോണ്ടുറാസ് പ്രതിരോധ താരം ആൻഡി നജാർ ഹെഡ്ഡറിലൂടെ നാഷ്വില്ലെയെ മുന്നിലെത്തിച്ചു. ആറ് മിനിറ്റിന് പിന്നാലെ മയാമിക്ക് സമനില നേടാനുള്ള സുവർണാവസരം ലഭിച്ചു. എന്നാൽ പെനാൽറ്റി എടുത്ത മെസിയുടെ ദുർബല കിക്ക് നാഷ്വില്ലെ ഗോൾകീപ്പർ ബ്രയാൻ ഷ്വാക്ക് തടഞ്ഞു.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ മെസിയുടെ അസിസ്റ്റിൽ നിന്ന് വെനിസ്വേലൻ താരം ടെലാസ്കോ സെഗോവിയ ഗോൾ നേടി മയാമിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.

Comments