
കഴിഞ്ഞ വര്‍ഷം പ്രേക്ഷകരുടെ മനസിലും ബോക്സ് ഓഫീസിലും ഇടം പിടിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു നവാഗതനായ അനുരാജ് സംവിധാനം ചെയ്ത ഇഷ്ക്. ഷെയ്ന് നിഗം, ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് സംവിധാനം ചെയ്ത ചിത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ഹിന്ദിയിലും റിമേക്ക് ഒരുങ്ങുകയാണ്.
ഇതുമായി ബന്ധപ്പെട്ട് സംവിധായകന് അനുരാജും തിരക്കഥാകൃത്ത് രതീഷ് രവിയും നീരജ് പാണ്ഡേയുമായി കൂടികാഴ്ച നടത്തി. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും.
ഇതുമായി ബന്ധപ്പെട്ട് സംവിധായകന് അനുരാജും തിരക്കഥാകൃത്ത് രതീഷ് രവിയും നീരജ് പാണ്ഡേയുമായി കൂടികാഴ്ച നടത്തി. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും.
നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടെയാാണ് ഇഷ്ക് പ്രേക്ഷകരിലേക്ക് എത്തിയത്. സച്ചിദാനന്ദനും അവന്റെ പ്രണയിനി വസുധയും ഒന്നിച്ചുള്ള ഒരു രാത്രിയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും ഒരു ത്രില്ലര്‍ പരിവേശത്തോടെ അവതരിപ്പിച്ച ചിത്രത്തിലെ ക്ലൈമാക്സും ഏറെ കയ്യടി നേടിയിരുന്നു.
ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ സിദ് ശ്രീറാം പാടിയ ഗാനം പ്രേക്ഷക പ്രീതി നേടിയിരുന്നു. ജാഫര്‍ ഇടുക്കി, ലിയോണ ലിഷോയ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിര്‍മ്മിച്ചത് ഈ ഫോര്‍ എന്റര്‍ ടൈന്മെന്റ്സ് ആയിരുന്നു.







Comments