കോയമ്പത്തൂര്‍: കടുത്ത ജാതി വിവേചനത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ 450ഓളം ദളിതര്‍ ഇസ്ലാം മതം സ്വീകരിച്ചു. മേല്ജാതിക്കാര് തങ്ങളോട് മൃഗതുല്യമായാണ് പെരുമാറുന്നതെന്ന് ദളിതര്‍ വെളിപ്പെടുത്തി. കടുത്ത വിവേചനമാണ് തങ്ങള്‍ നേരിടുന്നതെന്ന് ദളിതര്‍ പറയുന്നു. മൃതദേഹം സംസ്കരിക്കാന്‍ പോലും മേല്ജാതിക്കാര് സമ്മതിച്ചിരുന്നില്ലെന്നും ദളിത വിഭാഗക്കാര്‍ വെളിപ്പെടുത്തി. നിലവില്‍ 450ഓളം പേര് ഇസ്ലാം മതം സ്വീകരിച്ചു. ഇനിയും മൂവായിരത്തോളം പേര് മതം മാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും ദളിതര്‍ വ്യക്തമാക്കി.
2019 ഡിസംബര്‍ രണ്ടിന് കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് ജാതി മതില് തകര്‍ന്ന് വീണ് 17 ദളിതര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവമാണ് മതം മാറ്റത്തിന് പെട്ടന്നുണ്ടായ കാരണം. ജാതിമതിലാണ് ദുരന്തത്തിന് കാരണമെന്നും ഇസ്ലാം മതത്തിലേക്ക് മാറുകയാണെന്നും കഴിഞ്ഞ ദിവസം ദളിതര്‍ വ്യക്തമാക്കിയിരുന്നു. ജനിച്ച നാള് മുതല്‍ കടുത്ത വിവേചന നേരിടുകയാണെന്ന് ഇസ്ലാം മതം സ്വീകരിച്ച മദന്‍ എന്നയാള്‍ പറഞ്ഞു. ഹിന്ദു മതത്തില്‍ തങ്ങളുടെ ജീവിതം മെച്ചപ്പെട്ടില്ല. ഇസ്ലാം മതത്തില്‍ സാഹോദര്യമുണ്ടെന്നും മദന്‍ പറഞ്ഞു.
ദളിത് സംഘടനയായ തമിഴ് പുലിഗല്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മതം മാറ്റം. ഇനിയും മൂവായിരത്തിലധികം പേര് ഇസ്ലാം മതത്തിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണെന്ന് സംഘടനാ സെക്രട്ടറി നിലവേണില്‍ പറഞ്ഞു. ജാതിയുടെ പേരിലുള്ള സത്വം തങ്ങള്‍ക്ക് വേണ്ട. ച€ിയന്, പള്ളന്‍, പറൈയന്‍ എന്നൊക്കെയാണ് തങ്ങളെ വിളിച്ചിരുന്നത്. അപമാനം സഹിക്കവയ്യാതെയാണ് മതം മാറുന്നതെന്നും നിലവേണില്‍ പറഞ്ഞു.






