
തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടി ഭാവനയുടെ പ്രണയ വിവാഹം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ജീവിതത്തിലെ സന്തോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഭാവന പ്രണയ ദിനത്തില്‍ ഭര്‍ത്താവ് നവീന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
'2011ല്‍ നാം ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ നീയാകും എന്റെ പ്രണയമെന്ന് ഞാന്‍ കരുതിയതേ ഇല്ല. ഒരു പ്രൊഡ്യൂസറും നടിയും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തിന് അപ്പുറം നല്ല സുഹൃത്തുക്കളാകാന്‍ നമുക്ക് അധികം സമയം വേണ്ടി വന്നില്ല. നല്ല പ്രണയങ്ങള്‍ ഏറ്റവും നല്ല സൗഹൃദങ്ങളില്‍ നിന്നാണ് തുടങ്ങുന്നതെന്ന് പറയുന്നത് പോലെ!
നമ്മുടെ പ്രണയത്തിന് 9 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു. വേര്‍പിരിയാന്‍ കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും നാം കടന്നു പോയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ശക്തമായി അതെല്ലാം പ്രതിരോധിച്ചിട്ടുമുണ്ട്. എല്ലാ പ്രതിസന്ധികള്‍ക്കുമെതിരെ നമ്മള് പോരാടും. നീയായി തന്നെ തുടരുന്നതിന് നന്ദി. അനന്തമായി ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടേ ഇരിക്കുന്നു' ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.






