മദ്ധ്യപ്രദേശിലെ രാജ്ഗര് ജില്ലയിലുള്ള സങ്ക ശ്യാം ജി ഗ്രാമത്തില്‍ കഴിഞ്ഞ 400 വര്‍ഷമായി ഒരു കുഞ്ഞ് പോലും ജനിച്ചിട്ടില്ല. ഗ്രാമത്തിലെ ഏതെങ്കിലും സ്ത്രീ ഗര്‍ഭിണിയായാല്‍ പ്രസവിക്കാന്‍ ഗ്രാമാതിര്‍ത്തി കടന്നു പോകുകയാണ് ചെയ്യുന്നത്. ഒരു വിശ്വാസത്തിന്റെ പേരിലാണ് ഈ വിചിത്രമായ ആചാരം ഈ ഗ്രാമത്തിലുള്ളവര്‍ പാലിക്കുന്നത്. 16-ാം നൂറ്റാണ്ടു മുതല്‍ ഒരു സ്ത്രീ പോലും ഈ ഗ്രാമത്തില്‍ പ്രസവിച്ചിട്ടില്ല.
ഈ വിചിത്രമായ രീതിയ്ക്ക് പിന്നിലും ഒരു കഥയുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗ്രാമത്തിനുള്ളില്‍ അമ്പലം പണിയാനായി ദൈവങ്ങള്‍ എത്തിയെന്നും അപ്പോള്‍ ഒരു സ്ത്രീ ഗോതമ്പ് പൊടിക്കുകയായിരുന്നു. ഇതിനാല്‍ ശ്രദ്ധ മാറിയ ദൈവങ്ങള്‍ ദേഷ്യത്തില്‍ ഗ്രാമത്തെ ശപിക്കുകയായിരുന്നു. ഈ ഗ്രാമത്തില്‍ ഒരു കുട്ടിയും ജനിക്കില്ല എന്നായിരുന്നു ശാപം. ഇതോടെയാണ് ഗര്‍ഭിണിയാകുന്ന സ്ത്രീകളെയെല്ലാം പ്രസവസമയം അടുക്കുമ്പോള്‍ ഗ്രാമത്തിന് പുറത്തേക്ക് പോകുന്നത്.
ഗ്രാമത്തില്‍ ഏതെങ്കിലും സ്ത്രീ പ്രസവിച്ചാല്‍ ജനിക്കുന്ന കുട്ടി അംഗവൈകല്യമുള്ളവരായി മാറുകയോ, അമ്മയോ കുഞ്ഞോ മരണപ്പെടുകയോ ചെയ്യുമെന്നാണ് ഗ്രാമവാസികള്‍ ഭയപ്പെടുന്നത്. ഗ്രാമത്തിന് പുറത്ത് സ്ത്രീകള്‍ക്ക് പ്രസവിക്കാനായി മാത്രം ഒരു മുറി തന്നെ നിര്‍മിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗ്രാമത്തിലെ 90 ശതമാനം പ്രസവവും നടക്കുന്നത് ആശുപത്രികളിലാണ്. ഏതെങ്കിലും രീതിയിലുള്ള എമര്ജന്സിയുണ്ടാവുകയാണെങ്കില് ഗ്രാമാതിര്‍ത്തിക്ക് പുറത്തുകൊണ്ടു പോയി പ്രസവം നടത്തുമെന്നാണ് ഗ്രാമമുഖ്യനായ നരേന്ദ്ര ഗുര്‍ജര്‍ പറയുന്നത്.

Comments