
ബര്‍ലിന്‍ : ലാന്‍ഡിങ്ങിനിടെ തുര്‍ക്കിയുടെ യാത്രാവിമാനം പെഗാസസ് എയര്‍ലൈന്‍സിന്റെ ടയറിന് തീപിടിച്ചു. ജര്‍മനിയിലെ ഡ്യൂസെല്‍ഡോര്‍ഫ് വിമാനത്താവളത്തിലെ റണ്‍വേയില്‍ വെച്ചാണ് പെഗാസസിന്റെ ടയറുകള്‍ക്ക് തീപിടിചച്ചത്. 163 യാത്രക്കാരുമായി ഇസ്താബുളില്‍ നിന്ന് ജര്‍മനിയിലേക്ക് വരുകയായിരുന്നു പെഗാസസ്.
യത്രക്കാര്‍ എല്ലാരും തന്നെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങി. ഉടന്‍ തന്നെ അഗ്നിശമനസേനാ ഉദ്യേഗസ്ഥര്‍ എത്തി തീ അണിച്ചതിനാല് വന്‍ ദുരന്തം ഒഴിവായതായി ഉദ്യേഗസ്ഥര്‍ അറിയിച്ചു. അതേസമയം രണ്ടാഴചക്കിടെ രണ്ടാമത്തെ തവണയാണ് പെഗാസസിന്റെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. ഈ മാസം ഏഴിന് പെഗാസസിന്റെ മറ്റൊരു യാത്രാവിമാനം ഇസ്താംബുള്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ തെന്നീവീണ് അപകടം നടന്നിരുന്നു.
അപകടത്തില്‍ മൂന്ന് കഷ്ണമാണ് വിമാനം തകര്‍ന്നത്. 183 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. അപകടത്തില്‍ മൂന്ന് പേര് മരിക്കുകയും 179 പേര്‍ക്ക് പരിക്കേല്ക്കുയകും ചെയ്തിരുന്നു. പതിനൊന്ന് വര്‍ഷം പഴക്കമുള്ള പെഗാസസിന്റെ ബോയിംഗ് 736 86 ജെ വിമാനമാണ് തകര്‍ന്ന് തരിപ്പണമായത്.






