
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നായക്സഥാനത്തു നിന്ന് പടിയിറങ്ങി ഫാഫ് ഡുപ്ലെസിസ്. ടെസ്റ്റ് ടീം-ട്വന്റി20 ടീം നായക സ്ഥാനങ്ങളില്‍ നിന്നാണ് താരത്തിന്റെ പടിയിറക്കം. 35 കാരനായ ഡുപ്ലെസിസ് തിങ്കളാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.
ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനപ്പുറത്തേയ്ക്ക് ക്രിക്കറ്റ് കരിയര്‍ മുന്നോട്ടു നീക്കുന്നില്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡുപ്ലെസിസിന്റെ തീരുമാനം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററിലൂടെയാണ് പരസ്യമാക്കിയത്.
കഴിഞ്ഞ മാസമാണ് ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീം നായക സ്ഥാനത്തു നിന്ന് പടിയിറങ്ങിയത്. വിക്കറ്റ് കീപ്പര്‍ - ബാറ്റ്സ്മാനായ ക്വിന്റണ്‍ ഡിക്കോക്കാണ് ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീമിന്റെ നിലവിലെ നായകന്. ഇംണ്ടില്‍ ഏകദിന ലോകകപ്പില്‍ പരാജയപ്പെട്ട ശേഷം വലിയ സമ്മര്‍ദ്ദവും വിമര്‍ശനവും ഡുപ്ലെസിസിന മുകളില്‍ ഉണ്ടായിരുന്നു.




