പട്ടാമ്പി: പോലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് വിളമ്പി യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പോലീസില്‍ ആര്.എസ്.എസ് നയം നടപ്പിലാക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേരളത്തിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്.
കേരള പോലീസിന്റെ ദൈനം ദിന കാര്യങ്ങളിലും ആഹാര ക്രമങ്ങളിലും അടക്കം ആര്‍എസ്എസ് ഇംഗിതങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്ന ആരോപണവും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. പോലീസ് അക്കാദമിയിലെ ഭക്ഷണ മെനുവില്‍ നിന്നും ബിഫ് ഒഴിവാക്കിയ നടപടിയാണ് ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയത്.
അതേസമയം ഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി എഡിജിപി ബി സന്ധ്യ രംഗത്തെത്തിയിരുന്നു. പോലീസുകാരുടെ മെനുവില്‍ മാത്രമല്ല ബീഫും മട്ടനും മാത്രമല്ല ഒഴിവാക്കിയതെന്നും ഡയറ്റീഷ്യന്റെ നിര്‍ദേശ പ്രകാരമാണ് ഇവ ഒഴിവാക്കിയതെന്നുമായിരുന്നു വിശദീകരണം. തൃശൂര്‍ പോലീസ് അക്കാദമിയിലെത്തിയ കേരളത്തിലെ വിവിധ ബറ്റാലിയനിലെ 2800 പേരുടെ ഭക്ഷണ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്.

Comments