പരീക്ഷയില്‍ എങ്ങനെ കോപ്പിയടിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. സംസ്ഥാനത്ത് സെക്കന്‍ഡറി പരീക്ഷ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സ്കൂളില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്.
ബോര്‍ഡ് പരീക്ഷയ്ക്ക് എങ്ങനെ തന്ത്രപരമായി കോപ്പിയടിക്കാമെന്ന് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പ്രിന്‍സിപ്പലിനെതിരെ നടപടിയുണ്ടായത്. സ്വകാര്യ സ്ഥാപനമായ ഹരിവംശ് മെമ്മോറിയല്‍ ഇന്റര്‍ കോളേജിലെ പ്രവീണ്‍ മാല് ആണ് കുട്ടികള്‍ക്ക് തന്ത്രങ്ങള്‍ പകര്‍ന്നു നല്‍കിയത്.
പരസ്പരം തൊടാതെ തമ്മില്‍ സംസാരിക്കുക, കൂട്ടത്തില്‍ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ ഭയപ്പെടാതെ ഇരിക്കുക, ഉത്തരപ്പേപ്പറിനൊപ്പം നൂറുരൂപ ചേര്‍ത്ത് കൊടുത്താല്‍ നിങ്ങള്‍ക്ക് മാര്‍ക്ക് ലഭിക്കും എന്നിങ്ങനെയാണ് പ്രവീണ്‍ വിഡിയോയില്‍ പറയുന്നത്. നിങ്ങള്‍ പരീക്ഷ എഴുതുന്ന സ്കൂളിലെ അധ്യാപകര്‍ എന്റെ സുഹൃത്തുക്കളാണ്. അവരോട് സഹകരിക്കുകയെന്നും വിഡിയോയില്‍ പറയുന്നുണ്ട്. കോപ്പിയടി രീതികള്‍ പറഞ്ഞുകൊടുത്ത ശേഷം ജയ് ഹിന്ദ്, ജയ് ഭാരത് പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.

ഇത്തവണ 56 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഉത്തര്‍പ്രദേശ് ബോര്‍ഡ് എക്സാമിനിരിക്കുന്നത്. 75 ജില്ലകളിലെ 7,784 സെന്ററുകളിലായി രണ്ടു ലക്ഷം ഇന്‍വിജിലേറ്റര്‍മാരാണ് പരീക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ലക്ഷത്തോളം സിസിടിവി ക്യാമറകളും ഇതിനായി ഉപയോഗപ്പെടുത്തും.

Comments