
കൊല്ലം: വിക്ടോറിയ ആശുപത്രിയിൽ മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. ദർശൻ–പ്രിയ ദമ്പതികളുടെ മകൻ പ്രയാഗാണ് മരിച്ചത്.
തൊണ്ടയിൽ പാൽ കുടുങ്ങിയതാണ് മരണകാരണമെന്നതാണ് പ്രാഥമിക നിഗമനം. രണ്ടുദിവസം മുൻപ് കുഞ്ഞിന് പോളിയോ വാക്സിൻ നൽകിയിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






