
ഉയരം കുറഞ്ഞതിന്റെ പേരില്‍ സുഹൃത്തുക്കളുടെ കളിയാക്കലിനെ തുടര്‍ന്ന് വിതുമ്പി കരയുന്ന ഒമ്പത് വയസുകാരന് ക്വാഡന് ബെയില്‍സിന്റെ വീഡിയോ ഏവരെയും സങ്കടത്തിലാഴ്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് പ്രതിഭ എം എല്‍ എ രംഗത്ത് എത്തിയിരിക്കുകയാണ്.
കുഞ്ഞ് ക്വാഡന് 9 വയസ്സേ ആയിട്ടുള്ളൂ.. മറ്റുള്ള കുട്ടികള്‍ എത്ര പരിഹസിച്ചിട്ടാവാം എന്നെ കൊന്നു തരൂ അമ്മേ എന്ന് ആ കുഞ്ഞ് ഹൃദയം പൊട്ടി കരഞ്ഞു പറഞ്ഞത്..നമ്മളാരും പരിപൂര്‍ണ്ണരല്ല, അമാനുഷികരുമല്ല.. കുറവുകള്‍ ഉണ്ട് എല്ലാവര്ക്കും ..അത് തിരിച്ചറിഞ്ഞ് മറ്റുള്ള കുട്ടികള്‍ , അല്ല മുതിര്‍ന്നവര്‍ ആരാണെങ്കിലും, അവരെ വേദനിപ്പിച്ച് പരിഹസിക്കാതെ ബോഡി ഷെയിമിങ്ങിന് വിധേയരാക്കാതെ കൂടെ ചേര്‍ത്തു നിര്‍ത്താം.
ചിലപ്പോള്‍ നമ്മള്‍ക്ക് അവര്‍ക്ക് ഒന്നും നല്കാന് കഴിയില്ലായിരിക്കാം. പക്ഷേ ആത്മവിശ്വാസം കൊടുക്കാന്‍ കഴിയും.. പരിഷ്ക്കാരികള്‍ എന്ന് അവകാശപ്പെടുന്നവരുടെ തന്നെ ചില സ്വഭാവങ്ങള്‍ എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്.. രോഗപീഢയാല്‍ ക്ഷീണിതരായി കഴിയുന്നവരെ സന്ദര്‍ശിക്കുമ്പോ നിങ്ങള്‍ക്ക് ഇപ്പോ നല്ല മാറ്റമുണ്ട്.. മിടുക്കനായിരിക്കുന്നല്ലോ, മിടുക്കി ആയിരിക്കുന്നല്ലോ എന്ന് നമ്മള്‍ക്ക് പറയാമല്ലോ. മറിച്ച് രോഗബാധിതരെ കണ്ടാല്‍ ക്ഷീണിച്ച് മരിക്കാറായല്ലോ എന്ന് . പറയുന്നവരെയും എനിക്കറിയാം.. അതെ നമ്മുടെ ഒരു വാക്കും ആരുടെയും ജീവനെടുക്കാതിരിക്കട്ടെ .. നമ്മള്‍ക്കും മറ്റുള്ളവരുടെ ആത്മവിശ്വാസത്തിനായ് അണിചേരാം..- പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
സമൂഹ മാധ്യമങ്ങള്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്ത ചെറിയ മകന് ക്വാഡന്റെ വേദനയാണിത്.. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ ഇത് കാണുവാന്‍ കഴിയൂ.. ഇത് വിദേശത്താണ് നടന്നതെങ്കിലും നമ്മള് അറിഞ്ഞും അറിയാതെയും എല്ലായിടവും ഇത് നടക്കുന്നുണ്ട്.. പ്രപഞ്ച സൃഷ്ടിയില്‍ പലതരം വ്യത്യസ്തതകള്‍ ഉണ്ട്. ജനിതക ഘടനയിലും വൈജാത്യങ്ങള്‍ ഏറെ ഉണ്ടാകാം.. ഒന്നിനെയും വേദനിപ്പിച്ച് പരിഹസിക്കാന്‍ ആര്‍ക്കും അവകാശമില്ല.. ബോഡി ഷെയിമിങ്ങിന് ആരേയും വിധേയരാക്കേണ്ടതും ഇല്ല..
വിദ്യാലയങ്ങളില്‍ പലതരം പശ്ചാത്തലത്തില്‍ നിന്നുള്ള കുട്ടികള്‍ ആണ് വരുന്നത്.. സ്വന്തം കുഞ്ഞിനെ പാറക്കെട്ടില്‍ അടിച്ചു കൊല്ലാന്‍ മടിയില്ലാത്ത അമ്മയുടെ കഥ ഞെട്ടലോടെ അറിഞ്ഞ നമ്മള് അറിയേണ്ടതാണ് ഗര്‍ഭാവസ്ഥയിലും മുലയൂട്ടുമ്പോഴും നമ്മുടെ ചിന്ത കുഞ്ഞിലേക്കും സ്വാധീനം ചെലുത്തും.. അല്ലാത്ത കേസും വരാം.. സാഹചര്യങ്ങള്‍ ഒരളവ് വരെ വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്..അതുകൊണ്ട് നമ്മള്‍ക്ക് നമ്മളുടെ മക്കള്‍ക്ക് പാഠപുസ്തകങ്ങളോടൊപ്പം നന്മയുടെയും സ്നേഹത്തിന്റെയും കൂടി പാത തുറന്നു കൊടുക്കാം.. കൂടെയുള്ളവര്‍, മറ്റുള്ളവരുടെ കാഴ്ചയില്‍ കുറവുകള്‍ ഉള്ളവര്‍, അവരെയും ഒപ്പം ചേര്‍ക്കാം.. ചേര്‍ത്തു നിര്‍ത്താം...
കുഞ്ഞ് ക്വാഡന് 9 വയസ്സേ ആയിട്ടുള്ളൂ.. മറ്റുള്ള കുട്ടികള്‍ എത്ര പരിഹസിച്ചിട്ടാവാം എന്നെ കൊന്നു തരൂ അമ്മേ എന്ന് ആ കുഞ്ഞ് ഹൃദയം പൊട്ടി കരഞ്ഞു പറഞ്ഞത്..നമ്മളാരും പരിപൂര്‍ണ്ണരല്ല, അമാനുഷികരുമല്ല.. കുറവുകള്‍ ഉണ്ട് എല്ലാവര്ക്കും ..അത് തിരിച്ചറിഞ്ഞ് മറ്റുള്ള കുട്ടികള്‍ , അല്ല മുതിര്‍ന്നവര്‍ ആരാണെങ്കിലും, അവരെ വേദനിപ്പിച്ച് പരിഹസിക്കാതെ ബോഡി ഷെയിമിങ്ങിന് വിധേയരാക്കാതെ കൂടെ ചേര്‍ത്തു നിര്‍ത്താം.
ചിലപ്പോള്‍ നമ്മള്‍ക്ക് അവര്‍ക്ക് ഒന്നും നല്കാന് കഴിയില്ലായിരിക്കാം. പക്ഷേ ആത്മവിശ്വാസം കൊടുക്കാന്‍ കഴിയും.. പരിഷ്ക്കാരികള്‍ എന്ന് അവകാശപ്പെടുന്നവരുടെ തന്നെ ചില സ്വഭാവങ്ങള്‍ എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്.. രോഗപീഢയാല്‍ ക്ഷീണിതരായി കഴിയുന്നവരെ സന്ദര്‍ശിക്കുമ്പോ നിങ്ങള്‍ക്ക് ഇപ്പോ നല്ല മാറ്റമുണ്ട്.. മിടുക്കനായിരിക്കുന്നല്ലോ, മിടുക്കി ആയിരിക്കുന്നല്ലോ എന്ന് നമ്മള്‍ക്ക് പറയാമല്ലോ. മറിച്ച് രോഗബാധിതരെ കണ്ടാല്‍ ക്ഷീണിച്ച് മരിക്കാറായല്ലോ എന്ന് . പറയുന്നവരെയും എനിക്കറിയാം.. അതെ നമ്മുടെ ഒരു വാക്കും ആരുടെയും ജീവനെടുക്കാതിരിക്കട്ടെ .. നമ്മള്‍ക്കും മറ്റുള്ളവരുടെ ആത്മവിശ്വാസത്തിനായ് അണിചേരാം..
കുഞ്ഞ് മകന് ക്വാഡനോടും അമ്മയോടും നിങ്ങളെ പരിഹസിച്ചവര്ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു.. ഇത്തരം പരിഹാസങ്ങളും കുത്തുവാക്കുകളും പുതിയ തലമുറ ശീലമാക്കാതിരിക്കാന്‍ ക്വാഡന്റെ പ്രശ്നം വഴിവെക്കട്ടെ.. ഇങ്ങ് കൊച്ചു കേരളത്തില്‍ ഞങ്ങള്‍ ഭിന്നശേഷിക്കാരെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. പരമാവധി.. 'ക്വാഡന് ഈ കൊച്ചു കേരളത്തില്‍ നിന്നും നീ ഒരു പാട് അകലെയാണ് മകനെ ..എങ്കിലും കാണാമറയത്ത് നിന്നും കെട്ടിപിടിച്ച് നിനക്ക് ഒരായിരം ഉമ്മ ..'






