
മോഹന്‍ലാലിന്റെ അടുത്ത സിനിമ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെ ഒരുക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാളിനൊപ്പമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അങ്ങനെയെങ്കില്‍ അത് മികച്ചൊരു സിനിമാനുഭവമായി മാറുമെന്നുറപ്പാണ്. രതീഷ് പങ്കുവച്ച ഒരു ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. മോഹന്‍ലാലും സന്തോഷ് ടി കുരുവിളയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു രതീഷ് പങ്കുവച്ചത്.
സന്തോഷായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ നിര്‍മ്മാതാവ്. സാനു ജോണ്‍ വര്‍ഗ്ഗീസായിരുന്നു ക്യാമറ. ബിജിബാല്‍ സംഗീതം ഒരുക്കി. സുരാജും സൗബിനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു.
നിലവില്‍ ജീത്തു ജോസഫ് ചിത്രം റാമിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. തൃഷയാണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ഇന്ദ്രജിത്ത്, ആദില്‍ ഹുസൈന്, ചന്ദുനാഥ്, ലിയോണ ലിഷോയ്, ദുര്‍ഗ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.
അതേസമയം, മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊരുമിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് തയ്യാറെടുക്കുകയാണ്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അരങ്ങേറുന്നത്.






