
ബിഗ് ബോസ് വീട് ചര്‍ച്ചകളില്‍ സാന്നിധ്യമുറപ്പിക്കുകയാണ്. പുതിയ കുറച്ച് ആളുകള്‍ കൂടി വീട്ടില്‍ മത്സരാര്‍ത്ഥികളായി എത്തിയിട്ടുണ്ട്. എങ്കിലും മത്സരാര്‍ത്ഥിയായ രജിത് കുമാറിന് അസാമാന്യ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ആദ്യം സോഷ്യല്‍ മീഡിയ പ്രേക്ഷകരാണ് പിന്തുണയുമായി എത്തിയതെങ്കില്‍ പിന്നീട് സെലിബ്രിറ്റികളടക്കം പലരും വന്‍ പിന്തുണയുമായി എത്തുകയാണ്.
ഇപ്പോഴിതാ രജിതിന് പിന്തുണയുമായി എത്തിയിരിക്കുകാണ് ബിഗ് ബോസ് സീസണ് 1 മത്സരാര്‍ത്ഥിയും അവതാരികയുമായ പേളി മാണി. നേരത്തെ ശ്രീനിഷും രജിത്തിന് പിന്തുണയുമായി എത്തിയിരുന്നു.
'ഇരുട്ട് വെളിച്ചത്തെ ഭയപ്പെടുന്നു. പക്ഷെ വെളിച്ചം ഇരുട്ടിനെ ഭയപ്പെടുന്നില്ല' ഈ വാചകം ഏറ്റവും ചേരുന്നത് രജിത്ത് സാറിനാണ്. ഷോ ന്യായമായാണ് പോകുന്നതെങ്കില്‍ അദ്ദേഹം തന്നെ ജിയക്കും. പക്ഷെ എന്നെ സംബന്ധിച്ച് അദ്ദേഹം ഇതിനൊടകം തന്നെ ജയിച്ചു കഴിഞ്ഞു' എന്നായിരുന്നു പേളി ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ആയി ഇട്ടത്.
ആദ്യ സീസണില്‍ റണ്ണറപ്പ് കൂടിയായിരുന്നു പേളി. ബിഗ് ബോസിലെ ബന്ധത്തെ തുടര്‍ന്നായിരുന്നു പേളിയും ശ്രീനിഷും വിവാഹം കഴിച്ചത്.






