
മുംബൈ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈന വേണ്ടെന്നുവെച്ച അഞ്ചു കപ്പല്‍ ക്രൂഡ് ഓയില്‍ ബിപിസിഎല്‍ വാങ്ങി. 500 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ബാരലിന് മൂന്നു മുതല്‍ അഞ്ചു ഡോളര്‍ വരെ കുറഞ്ഞ വിലയില്‍ ബിപിസിഎല്‍ വാങ്ങിയത്. ചൈനയാണ് ലോകത്ത് ഏറ്റവും അധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇവിടെയുള്ള ഫാക്ടറികളില്‍ ഭൂരിക്ഷവും അടച്ചിട്ട നിലയിലാണ്.
വൈറസ് ബാധയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 15 ഡോളറോളം ഇടിഞ്ഞ് 50 ഡോളറില്‍ എത്തിയിരുന്നു. വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം ഏറിയതോടെതാണ് മുന്‍പ് ഓര്‍ഡര്‍ ചെയ്തിരുന്ന ക്രൂഡ് ഓയില്‍ വേണ്ടെന്ന് വയ്ക്കാന്‍ ചൈനീസ് കമ്പനികള്‍ നിര്‍ബന്ധിതരായത്.
ചൈനയില്‍ മാത്രം ഇതുവരെ 2,660 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 77,600 പേര്‍ക്ക് രോഗബാധയേറ്റു. ഇതിനിടെ, ചൈനയില്‍ നിന്ന് ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ജപ്പാന്, ഇറാന്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് രോഗം വ്യാപിച്ചു.






